anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വിദ്യാർഥികൾക്ക് സ്കൂളിൽ ആധാർ എടുക്കാൻ സൗകര്യം

Instagram whatsapp

5/8/25



തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികൾക്ക് ആധാർ കാർഡ് എടുക്കാനും പുതുക്കാനുമുള്ള സൗകര്യം സ്കൂളുകളിൽ ഒരുക്കും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാർ സേവന കേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്കൂളുകളിൽ ബയോമെട്രിക് അപ്ഡേഷൻ സൗകര്യം ലഭ്യമാക്കുക. 5 മുതൽ 7 വയസ്സു വരെയുള്ള കുട്ടികൾക്കു ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി ചേർക്കാം. 7 വയസ്സിനു മുകളിലുള്ളവർക്കു 100 രൂപ ഫീസ് നൽകണം. 15–ാം വയസ്സിൽ രണ്ടാംഘട്ട നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ ആവശ്യമാണ്. ഇതിനുള്ള സൗകര്യവും സ്കൂളുകളിൽ ചെയ്യും. ഇതിനായി ബയോമെട്രിക് മെഷീൻ ജില്ലകൾക്ക് അനുവദിക്കും. ഇത് ഓരോ സ്കൂളിലും എത്തിച്ചാണ് ആധാർ അപ്ഡേഷൻ നടത്തുക.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy