കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ
5/8/25
തിരുവനന്തപുരം : കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്സിങ് വിദ്യാർഥിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. 32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിന്റെ ബാങ്ക് ഇടപാടുകളിൽ നിന്നാണ് അനുഷയിലേക്ക് അന്വേഷണം എത്തിയത്. യുവതി രണ്ടുവർഷമായി ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പൊലീസ് പറഞ്ഞു.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍