anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വൃക്കരോഗത്തിന്റെ ചില ലക്ഷണങ്ങളെ അറിയാം

Instagram whatsapp

23/7/25



∙ തുടർച്ചയായ ക്ഷീണവും ഉന്മേഷക്കുറവും വൃക്കയുടെ പ്രവർത്തനം ശരിയായി നടക്കാതെ വരുമ്പോൾ മലിനവസ്തുക്കൾ രക്തത്തിൽ അടിഞ്ഞു കൂടാൻ തുടങ്ങും. ഇത് ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാക്കും. ഒപ്പം ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാതെയും വരും. വൃക്കകൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആയ എറിത്രോപോയറ്റിന്റെ ഉൽപാദനം കുറയും. അരുണരക്തകോശങ്ങളുടെ ഉൽപാദനത്തിൽ സഹായിക്കുന്ന ഹോർമോണ്‍ ആണിത്. ഇതുമൂലം വിളർച്ച, ക്ഷീണം, ശ്വാസതടസ്സം ഇവയുണ്ടാകും. പലപ്പോഴും പ്രായമായതുകൊണ്ട് ഉണ്ടാകുന്ന ക്ഷീണമായി ഇത് തെറ്റിദ്ധരിക്കപ്പെടാം. ∙ മൂത്രത്തിനുണ്ടാകുന്ന വ്യത്യാസം മൂത്രം പോകുന്നതിലുണ്ടാകുന്ന വ്യത്യാസങ്ങൾ വൃക്കപ്രശ്നങ്ങളുടെ ആദ്യലക്ഷണമാണ്. രാത്രിയിൽ മൂത്രമൊഴിക്കുന്നതോ (nocturia) പതഞ്ഞതോ കുമിളകളായോ മൂത്രം പോകുന്നതോ, മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ (hematuria)യോ മൂത്രം കടുത്ത നിറത്തിൽ പോകുന്നതോ ആകാം. ഈ മാറ്റങ്ങൾ അത്രപ്രശ്നമല്ല എന്ന് തോന്നിയാലും ഇത് വൃക്കപ്രശ്നങ്ങളുടെ ആരംഭലക്ഷണങ്ങളാവാം. അതുകൊണ്ടു തന്നെ ഇവയെ അവഗണിക്കരുത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy