anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കേരള സർവകലാശാല സിൻഡിക്കറ്റ് യോഗത്തെ സംബന്ധിച്ച് റിപ്പോർട്ട് തേടി ഗവർണർ.

Instagram whatsapp

7/7/25



തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കറ്റ് യോഗത്തെ സംബന്ധിച്ച് റിപ്പോർട്ട് തേടി ഗവർണർ. റജിസ്ട്രാറുടെ സസ്പെന്‍ഷൻ സിൻഡിക്കറ്റ് റദ്ദാക്കിയോ? അദ്ദേഹം ചുമതലയേറ്റോ തുടങ്ങിയ കാര്യങ്ങളിലാണ് ചാൻസലർ കൂടിയായ ഗവർണർ വിസിയുടെ ചുമതലയുള്ള സിസ തോമസിനോട് റിപ്പോർട്ട് തേടിയത്. റജിസ്ട്രാർ കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് വിസി. ഇതനുസരിച്ചുള്ള റിപ്പോർട്ടാകും ഗവർണർക്ക് കൈമാറുക. ഹൈക്കോടതി ഇന്ന് സസ്പെൻഷൻ വിഷയം പരിഗണിക്കുന്നുണ്ട്. ഇതിനിടെ പുതിയ റജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകി വൈസ് ചാൻസലർ ഉത്തരവായി.ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിന്റെ പേരിൽ ഗവർണറുടെ പരിപാടി റദ്ദാക്കിയതിനെ തുടർന്നാണ് റജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy