anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മഹാരാഷ്ട്ര തീരത്ത് കനത്ത സുരക്ഷ ഒരുക്കി സുരക്ഷാ ഉദ്യോഗസ്ഥർ

Instagram whatsapp

7/7/2025

Ajmal N Sahib

മുംബൈ മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്‌പദമായ രീതിയിൽ ബോട്ട് കണ്ടെത്തിയതിനെ തുടർന്ന് തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്തു നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്‌ഥർ ബോട്ട് കണ്ടത്. മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. റായ്ഗഡ് തീരത്തേക്ക് ബോട്ട് ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം. റായ്ഗഡ് പൊലീസ്, ബോംബ് സ്ക്വാഡ്, നേവി, കോസ്‌റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ സംഭവസ്‌ഥലത്തേക്ക് എത്തി. റായ്‌ഗഡ് പൊലീസ് സൂപ്രണ്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിടുത്തേക്ക് എത്താനായിട്ടില്ല. മുൻകരുതൽ നടപടിയായി വലിയ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. ജില്ലയിലെ സുരക്ഷ വർധിപ്പിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy