anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുവീണു

Instagram whatsapp

3/7/25



കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നുവീണു. സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്. 14-ാം വാര്‍ഡിനു സമീപത്താണ് ഇടിഞ്ഞ് വീണത്. ഉപേക്ഷിച്ച കെട്ടിടം ആണ് ഇടിഞ്ഞുവീണതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതിയ ബ്ലോക്ക് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഈ കെട്ടിടം ഉപേക്ഷിച്ചത്. ഉപേക്ഷിച്ച വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞു വീണതെന്ന് ജീവനക്കാരും പറഞ്ഞു. ഒരാളെ കാണാനില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ ബിന്ദു എന്ന സ്ത്രീയെ കാണാനില്ലെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. തകര്‍ന്ന കെട്ടിടത്തിലെ ബാത്ത് റൂമില്‍ ഇവര്‍ എത്തിയോ എന്നാണ് സംശയം. കെട്ടിട അവശിഷ്ടങ്ങളില്‍ ജെ സി ബി ഉപയോഗിച്ച് പരിശോധന നടത്തുകയാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy