anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സിനിമകൾ തുടർച്ചയായി നഷ്ടക്കച്ചവടം: വീടുവിറ്റ് കോടികൾ ലാഭം നേടി അക്ഷയ് കുമാർ

Instagram whatsapp

20/6/25



ബോക്സ് ഓഫിസിൽ തന്റെ ചിത്രങ്ങൾ തുടരെ നഷ്ടക്കച്ചവടമായി മാറുകയാണെങ്കിലും റിയൽ എസ്റ്റേറ്റിലൂടെ ലാഭം കൊയ്യുകയാണ് നടൻ അക്ഷയ് കുമാർ. മുംബൈയിലെ ബോറിവാലി ഈസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റാണ് അക്ഷയ്കുമാർ വിറ്റത്. മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിച്ചു കയറ്റം മൂലം നിക്ഷേപങ്ങളിൽ നിന്നും പരമാവധി ലാഭം നേടാനുള്ള സാധ്യത കണക്കിലെടുത്താണ് വിൽപന നടന്നത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം നാലേകാൽ കോടി രൂപയാണ് അക്ഷയ് കുമാറിന് വിലയായി ലഭിച്ചത്. ഒബറോയി സ്കൈ സിറ്റിയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 1073 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കാർപെറ്റ് ഏരിയയാണ് അപ്പാർട്ട്മെന്റിനുള്ളത്. കെട്ടിടത്തിലെ രണ്ട് കാർ പാർക്കിങ് സ്ലോട്ടുകളും അപ്പാർട്ട്മെന്റിന്റെ ഉടമകൾക്കായി നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഭവന കൈമാറ്റം സംബന്ധിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി രേഖകൾ സൂചിപ്പിക്കുന്നു. 25.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും മുപ്പതിനായിരം രൂപ രജിസ്ട്രേഷൻ ഫീ ഇനത്തിലും കെട്ടിവച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy