anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കിണറിന് സ്ഥാനം കാണാൻ ആളെത്തി: കുഴിച്ച് ലക്ഷങ്ങൾ 'കിണറ്റിലായി'; അനുഭവം.

Instagram whatsapp

18/6/25



ഒരു സ്ഥാനം കാണൽ അപാരത. എന്റെ കൂട്ടുകാരനു കിണർ കുഴിക്കണം അതിനായി നല്ല സ്ഥാനക്കാരനെ തേടി അലഞ്ഞു നടക്കുന്ന സമയം. 'സ്ഥാനക്കാരിലും നല്ലതും ചീത്തയുമുണ്ടോ?' കൗതുകംകൊണ്ട് ഞാൻ ചോദിച്ചു. അവൻ പറഞ്ഞു: 'പൊന്നളിയാ എനിക്കറിയില്ല. വീട്ടുകാർക്ക് നിർബന്ധം, സ്ഥാനക്കാരനെ കൊണ്ടുവന്നുകാണിക്കണം'. ഏകദേശം ഒന്നര ഏക്കർ (150 സെന്റ് ) സ്ഥലം ഉണ്ട്. ഏരിയയിൽ അറിയപ്പെടുന്ന സ്ഥാനക്കാരനെ കൊണ്ടുവന്നു പൂവും വടിയുമൊക്കെയായി പറമ്പ് മുഴുവൻ നടന്നു കൃത്യമായി സ്ഥാനം കണ്ടു. 'ഇവിടെ കുഴിച്ചോളൂ വെള്ളം ഉറപ്പായിട്ടും കിട്ടും'.. കാശ് വാങ്ങി ആള് പോയി. കിണർ കുഴിക്കാൻ തുടങ്ങി. മണ്ണും കല്ലും പാറയുമൊക്കെയായി ഏതാണ്ട് 10-12 മീറ്റർ താഴ്ത്തി. ഒരു ലക്ഷം രൂപയോളം ചെലവായി..വെള്ളം കിട്ടിയില്ല.. വിശ്വാസികളായ ബന്ധുമിത്രാതികൾ പറഞ്ഞു: സ്ഥാനക്കാരൻ അത്ര പോരാ..നമുക്ക് വേറെ ആളെ കൊണ്ടുവന്നു കാണിക്കാം. ആദ്യം വന്നതിലും പ്രഗത്ഭനായ അടുത്തയാൾ വന്നു. മുൻപ് വന്ന സ്ഥാനക്കാരന്റെ പോരായ്മകൾ നിരത്തി വടിയും കുടയുമായി പറമ്പ് മുഴുവൻ നടന്നു വേറെ സ്ഥാനം കണ്ടു.. പണി തുടങ്ങി ലക്ഷങ്ങൾ വീണ്ടും ചെലവായി വെള്ളമില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy