anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മാലിന്യം വളമാക്കാൻ ടെറാകോട്ട ടാങ്ക്: ഗാർഹികാവശിഷ്ടങ്ങൾ മണ്ണിരക്കംപോസ്റ്റാക്കാം

Instagram whatsapp

3/6/25

editor

മണ്ണിലേക്കു വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചില്ലറയല്ല. നമ്മുടെ വീണ്ടുവിചാരമില്ലായ്മ മണ്ണിനെ വലിയൊരു ചവറ്റുകൂനയാക്കി മാറ്റും. പരിമിതമായ സ്ഥലസൗകര്യത്തെയും നവീന ജീവിതശൈലിയെയും പഴിക്കുന്ന നമ്മൾ, മാലിന്യത്തെ ഒന്നാന്തരം കംപോസ്റ്റാക്കാനുള്ള സാധ്യതകള്‍ സൗകര്യപൂർവം മറക്കുന്നു. ഒരു ടെറാകോട്ട ചട്ടിയുണ്ടെങ്കിൽ നിന്നുതിരിയാൻ ഇടമില്ലാത്ത ഫ്ലാറ്റിൽ പോലും എളുപ്പത്തിൽ മാലിന്യസംസ്കരണം നടക്കും. ഏകദേശം ഒരു മീറ്റർ ഉയരവും മധ്യഭാഗത്ത് ഒരു മീറ്റർ ചുറ്റളവുമുള്ള മൺകലവും അടച്ചുവയ്ക്കാൻ പാകത്തില്‍ ചട്ടി അടപ്പുമാണ് ഈ ടാങ്കിന്റെ പ്രധാന ഭാഗങ്ങൾ. വെള്ളം നിറച്ച ചെറിയ ബേസിനിലാണ് ടാങ്ക് ഇറക്കി വയ്ക്കുന്നത്. നേരിയ വെയിലും മഴയും ലഭിക്കുന്നിടത്ത് ടാങ്ക് വയ്ക്കാം. അടുക്കളയിലോ വർക്ക് ഏരിയയിലോ കാർപോർച്ചിൽ പോലുമോ ഈ മൺകുടം വയ്ക്കാം. ചുവരിനോടു ചേർത്ത് വയ്ക്കരുതെന്നുമാത്രം. ആഹാരാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങ ൾ, ഉണക്കയില എന്നു വേണ്ട എല്ലാ ജൈവമാലിന്യങ്ങളും മണ്ണിരക്കംപോസ്റ്റാക്കാൻ ഈ ടെറാക്കോട്ട മിടുക്കിയാണ്. എന്നാലിതില്‍ പ്ലാസ്റ്റിക്, കുപ്പി തുടങ്ങിയ അജൈവ മാലിന്യങ്ങളൊന്നും ഇടരുത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy