anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഷാർജ യൂണിവേഴ്‌സിറ്റിക്ക് പ്ലാറ്റിനം പദവി

Instagram whatsapp

2/6/25

editor

ഷാർജ: ഷാർജ യൂണിവേഴ്‌സിറ്റിക്ക് ലോകോത്തര അംഗീകാരം. മിഡിൽ ഈസ്റ്റിൽ ആദ്യമായി പ്ലാറ്റിനം പദവി ലഭിക്കുന്ന സർവകലാശാലയായി ഷാർജ യൂണിവേഴ്‌സിറ്റി മാറി. സുസ്ഥിരത വിലയിരുത്തുന്നതിനുള്ള സ്റ്റാർസ് സമ്പ്രദായം അനുസരിച്ചാണ് ഈ നേട്ടം. സുസ്ഥിര വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും 100 ശതമാനം മാർക്ക് നേടിയാണ് യൂണിവേഴ്‌സിറ്റി ഈ പദവി കരസ്ഥമാക്കിയത്. ഇത് സർവകലാശാലയുടെ പ്രവർത്തനങ്ങളിലും ആസൂത്രണത്തിലുമുള്ള പ്രതിബദ്ധതയും സുസ്ഥിര മേഖലയിൽ അവബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിന്റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. യു എ ഇയുടെയും ഷാർജയുടെയും സുസ്ഥിരത ലക്ഷ്യങ്ങൾക്കും കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യത്തിനും അനുസൃതമായാണ് ഈ നേട്ടം. ഷാർജ ഉപഭരണാധികാരിയും ഷാർജാ യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ ശൈഖ് സുൽത്താൻ ബിൻ അഹ്്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഈ നേട്ടത്തിൽ സർവകലാശാലയുടെ ട്രസ്റ്റി ബോർഡ്, അഡ്മിനിസ്‌ട്രേഷൻ, സ്റ്റാഫ്, വിദ്യാർഥികൾ എന്നിവരെ അഭിനന്ദിച്ചു. സർവകലാശാല പിന്തുടരുന്ന വ്യക്തമായ തന്ത്രവും ദർശനവും പഠന പ്രക്രിയയുടെ കേന്ദ്രമായ വിദ്യാർഥികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് അധ്യാപകരും ജീവനക്കാരും നടത്തുന്ന കഠിനാധ്വാനവുമാണ് ഈ വിജയങ്ങൾക്ക് പിന്നിൽ. ലോകത്തിൽ 15 യൂണിവേഴ്‌സിറ്റികൾക്കാണ് പ്ലാറ്റിനം പദവി ലഭിച്ചിട്ടുള്ളത്. അതിൽ എട്ടെണ്ണം യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ആറെണ്ണം കാനഡയിലുമാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy