anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇപിഎഫ്ഒ 3.0, സൗജന്യ ആധാർ അപ്ഡേറ്റ്, ക്രെഡിറ്റ് കാർഡ്, എടിഎം, എഫ്ഡി: ജൂൺ ഒന്നുമുതൽ വമ്പൻ മാറ്റങ്ങൾ

Instagram whatsapp

31/5/25

editor

∙ സൗജന്യമായി പുതുക്കാം ആധാർ നിങ്ങൾ ഇനിയും ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലേ? ആധാർ കാർഡിലെ വിവരങ്ങൾ മൈആധാർ‌ പോർട്ടലിൽ സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ സമയമുണ്ട്. അതിനുശേഷം 25 രൂപ വീതം ഫീസ് ബാധകമാകും. അക്ഷയ സെന്റുകളും മറ്റും സന്ദർശിച്ചാണ് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ 50 രൂപയായിരിക്കും ഫീസ്. ∙ എഫ്ഡി പലിശ കുറയും റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചതിന് ആനുപാതികമായി നിരവധി ബാങ്കുകളാണ് സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്കും കുറച്ചത്. ഇങ്ങനെ എഫ്ഡി നിരക്ക് പരിഷ്കരിച്ച പല ബാങ്കുകളുടെയും പുതിയനിരക്ക് പ്രാബല്യത്തിൽ വരുന്നത് ജൂൺ ഒന്നുമുതലാണ്. റിസർവ് ബാങ്ക് ജൂണിൽ നടക്കുന്ന പണനയ നിർണയ സമിതി (എംപിസി) യോഗത്തിലും റീപ്പോനിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ എഫ്ഡി പലിശനിരക്ക് ഇനിയും താഴും. എഫ്ഡിയെ ആശ്രയിക്കുന്ന മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർക്കത് തിരിച്ചടിയാണ്. ∙ ഇൻകംടാക്സ്: ‍ടിഡിഎസ് സമയപരിധി ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമ ഫോം16 പ്രകാരമുള്ള ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി ജൂൺ 15 ആണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് സ്രോതസ്സിൽ നിന്നുള്ള നികുതി (ടിഡിഎസ്) പിരിച്ച് ആദായനികുതി വകുപ്പിന് കൈമാറിയെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അഥവാ നടപ്പു അസസ്മെന്റ് വർഷത്തെ (2025-26) സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതിയാണ് ജൂൺ 15.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy