anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഒരു ചക്കയിൽനിന്ന് 1000 രൂപ! യുവ സംരംഭകൻ സംസ്കരിക്കുന്നത് ദിവസം 8 ടൺ; വേറിട്ട രുചിയായി കശുവണ്ടി

Instagram whatsapp

28/5/25

Editor

താഴെ വീണ് ചീഞ്ഞളിഞ്ഞു പോകുമായിരുന്ന ഒരു ചക്കയിൽനിന്ന് 1000 രൂപ വരുമാനമുണ്ടാക്കാൻ സാധിക്കുമെന്ന് കണ്ണൂർ ആത്മ പ്രോജക്ട് ഡയറക്ടർ എ.സുരേന്ദ്രൻ പറഞ്ഞപ്പോൾ പരമ്പരാഗത കൃഷിക്കാർക്ക് അതൊരു പുതിയ അറിവായിരുന്നു. വിളകളുടെ മൂല്യവർധന സാധ്യതകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികവിളകളുടെ വില മറ്റുള്ളവർ നിശ്ചയിച്ച് കർഷകർ വിൽക്കുന്ന കാലം മാറിയെന്നും മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കൃഷിക്കാരാണു തങ്ങളുടെ ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് എന്തുചെയ്യുമെന്നറിയാതെ വിളവെടുത്ത കശുവണ്ടിയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചു വിജയം കണ്ടെത്തിയതിനെക്കുറിച്ചായിരുന്നു ഉളിക്കൽ സ്വദേശിയായ ബ്രിജിത്ത് കൃഷ്ണയ്ക്കു പറയാനുണ്ടായിരുന്നത്. കേരളത്തിലെ ആവശ്യത്തിനുള്ള കശുവണ്ടിപോലും ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. ഇവിടെയുണ്ടാക്കുന്ന കശുവണ്ടികൊണ്ട് വിദേശികൾക്ക് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണി കണ്ടെത്തുകയാണ് വേണ്ടതെന്ന് ബ്രിജിത്ത് കൃഷ്ണ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy