anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മാതൃകയാണ് കൊച്ചുമിടുക്കികളുടെ ‌പുരപ്പുറത്തെ കൃഷിപാഠം

Instagram whatsapp

27/5/25

Editor

മണ്ണിനെ സ്നേഹിക്കാനാണ് പരിസ്ഥിതി പ്രവർത്തകനായ പിതാവ് പഠിപ്പിച്ചത്; കൃഷി ചെയ്യാൻ മണ്ണു തികയാതെ വന്നപ്പോൾ മക്കൾ മട്ടുപ്പാവിലേക്കു കയറി. മൂന്നു വർഷം കൊണ്ട് ആലപ്പുഴ വട്ടയാൽ പുത്തൻവീട് പുരയിടത്തിലെ ഫരീദ മൻസിൽ എന്ന വീട് പച്ചപ്പിന്റെ മേലാപ്പണിഞ്ഞു. 800 ചതുരശ്ര അടിയുള്ള മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗുകളിലുമായി അഞ്ഞൂറോളം ചുവട് പച്ചക്കറികൾ. സ്കൂൾ വിദ്യാർഥിനികളായ ഫരീദ ഫിറോസിന്റെയും ഫാദിയ ഫിറോസിന്റെയും കൃഷിയോടുള്ള ഇഷ്ടമാണ് ഈ പുരപ്പുറത്തു പൂത്തും കായ്ച്ചും പച്ചപ്പായി പടരുന്നത്. വിത്തിടുന്നതു മുതൽ വിളവെടുക്കുന്നതു വരെ എല്ലാം ചെയ്യുന്നത് കുട്ടികൾ തന്നെ. വളപ്രയോഗവും കീടനിയന്ത്രണത്തിനുള്ള ജൈവവഴികളുമെല്ലാം ഇരുവർക്കും മനഃപാഠം. പരിസ്ഥിതിപ്രവർത്തകനും ജൈവകർഷകനുമായ ഫിറോസ് അഹമ്മദാണു കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. കൃഷി ചെയ്യാൻ കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചതോടെ മൂന്നു വർഷം മുൻപ് ഫിറോസും ഭാര്യ നാസിലയും ചേർന്നു മട്ടുപ്പാവിൽ കുട്ടികൾക്ക് ഇതിനുള്ള സൗകര്യമൊരുക്കിക്കൊടുത്തു. മഴമറ നിർമിച്ച് അതിനുള്ളിൽ പ്ലാസ്റ്റിക് ചട്ടികളും ഗ്രോബാഗുകളും നിരത്തി. പന്തൽ പടർത്താനായി ചെറിയ ഫ്രെയിമുകൾ സ്ഥാപിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy