anveshinews11@gmail.com
+91 8281552088

  •  .
മലയാളികളുടെ ഇഷ്ടവിഭവം; ഇപ്പോൾ വിപണിയിലെ മിന്നും താരം, കിടുവാണ് കടച്ചക്ക

Instagram whatsapp

24/5/25

Editor

കർഷക മാർക്കറ്റിൽ താരമായി കടച്ചക്ക (ശീമച്ചക്ക). കീടനാശിനി ഉപയോഗിക്കാത്ത ഫലമാണ് എന്നതിനാൽ കടച്ചക്കകൾക്കു വലിയ ഡിമാൻഡാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. നല്ലയൊരു കടപ്ലാവിൽ നിന്ന് നൂറു കിലോ വരെ വിളവ് ലഭിക്കും. മഴ തുടങ്ങിയതോടെ കടച്ചക്കകൾ കൊഴിഞ്ഞു പോകുന്നത് വ്യാപകമാണ്. കടച്ചക്ക ഉപയോഗിച്ച് രുചിയേറിയ വിവിധ തരം കറിക്കൂട്ടുകൾ തയാറാക്കാം എന്നതിനാൽ ചക്കകൾ ആവശ്യപ്പെട്ട് ആളുകൾ കടയിലെത്താറുണ്ടന്ന് കച്ചവടക്കാർ പറയുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. തെക്കൻ കേരളത്തിൽ ഇത് ശീമച്ചക്ക ആണ്. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്‌രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു. ഇതിനെ ഫലം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പരിഗണന ഒരു പച്ചക്കറിയായാണ് എന്നു മാത്രം






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy