anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അന്ന് വീട്ടിൽ വെറുതെ വലിച്ചെറിയുന്ന സാധനം; ഇന്ന് വിപണിയിൽ വൻഡിമാൻഡ്; വിറ്റ് കാശാക്കാം!

Instagram whatsapp

23/5/25

Editor

പൊട്ടിയതും പഴകിയതുമായ സാധനങ്ങൾ ശേഖരിക്കാൻ വീടുകളിൽ എത്തുന്നവർ ഇപ്പോൾ പതിവായി ചോദിക്കുന്നത് ചിരട്ടകളുണ്ടോ എന്നാണ്. പറമ്പിലേക്ക് വലിച്ചെറിഞ്ഞും അടുപ്പ് കത്തിക്കാൻ ആവശ്യക്കാർക്ക് വെറുതെ കൊടുത്തും പാഴാക്കിക്കളഞ്ഞ ചിരട്ടകൾ സൂക്ഷിച്ചുവച്ചാൽ പ്രതിമാസം തരക്കേടില്ലാത്ത ഒരു തുക വരുമാനം നേടാമെന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. വ്യത്യസ്ത വ്യവസായങ്ങളിൽ നിന്നായി ചിരട്ടയ്ക്ക് ഡിമാൻഡ് ഉയർന്നതോടെ വില 300 ശതമാനമാണ് വർധിച്ചിരിക്കുന്നത്. മൂന്നോ നാലോ മാസം കൊണ്ട് ചിരട്ട താരമായെന്ന് പറയാം. ആക്രി സാധനങ്ങൾ ശേഖരിക്കാൻ വരുന്നവർ പോലും ചിരട്ടയ്ക്ക് കിലോയ്ക്ക് 30 വരെ ഇപ്പോൾ നൽകുന്നുണ്ട്. വിദേശ വിപണികളിൽ ചിരട്ടക്കരിക്ക് വ്യാവസായിക ഉൽപന്നത്തിന്റെ പരിവേഷം കിട്ടിയതാണ് പെട്ടെന്നുള്ള ഈ ഡിമാൻഡിന് കാരണം. ഉത്തേജിത കൽക്കരി ഉൽപാദനം, കരകൗശല മേഖല, വീടുകളുടെ അലങ്കാരം, പരിസ്ഥിതി സൗഹൃദ പാക്കേജിങ് , ജൈവ ഇന്ധന വ്യവസായം എന്നിവിയലിലെല്ലാം ചിരട്ടയും ചിരട്ടക്കരിയും വലിയതോതിൽ ഉപയോഗിക്കപ്പെടുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy