anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഈ ഭക്ഷണങ്ങളിൽ പഞ്ചസാര ഒളിഞ്ഞിരിപ്പുണ്ട്!

Instagram whatsapp

22/5/25

Editor

ഭാരം കുറയ്ക്കാനും കൊഴുപ്പ് നീക്കാനും നാം ആദ്യം കണ്ടെത്തുന്ന മാർഗമാണ് പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക എന്നത്. എന്നാൽ മുഴുവനായും പഞ്ചസാരയെ ഒഴിവാക്കാൻ നമുക്ക് സാധിക്കുമോ? ഇല്ല എന്നതാണ് സത്യം. കാരണം നാം ഉപയോഗിക്കുന്ന പല നിത്യോപയോഗ ഭക്ഷണങ്ങളിലും പഞ്ചസാര വ്യത്യസ്ത അളവിൽ മറഞ്ഞിരിക്കുന്നുണ്ട്. ഇവയിൽ പഞ്ചസാര ഉണ്ടെന്നു കേൾക്കുമ്പോൾ നിങ്ങൾ ചിലപ്പോൾ ഞെട്ടിയേക്കാം. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം. ഫ്ലേവേർഡ് തൈര് ആരോഗ്യകരമെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫ്ലേവേർഡ് തൈരിൽ ഒരു ഡോണറ്റിനേക്കാൾ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.ആരോഗ്യകരം എന്ന് എഴുതിയത് കൊണ്ട് അതിൽ പഞ്ചസാര ഇല്ല എന്ന് അർത്ഥമില്ല. പാസ്ത സോസ് റെഡിമെയ്ഡ് പാസ്ത സോസുകളിൽ അസിഡിറ്റി കുറയ്ക്കാൻ പഞ്ചസാര ഉപയോഗിക്കാറുണ്ട്. അരക്കപ്പിൽ 12 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം. ഇത് ശരീരത്തിൽ വളരെ പെട്ടെന്ന് അടിഞ്ഞു കൂടുകയും ചെയ്യും. ഗ്രാനോള ബാറുകൾ ഗ്രാനോള ബാറുകളിൽ ഓട്സും നട്സുമാണ് ധാരാളമായി അടങ്ങിയിരിക്കുന്നത്. പക്ഷേ ഇവയോടൊപ്പം ചിലപ്പോഴെല്ലാം ചോക്ലേറ്റ് തേൻ തുടങ്ങിയ പഞ്ചസാരയുടെ മറ്റു രൂപങ്ങൾ കൂടി വരുന്നുണ്ട്. കെച്ചപ്പ് കെച്ചപ്പ് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ ഒരു ടേബിൾ സ്പൂൺ കെച്ചപ്പിൽ ഒരു ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. കെച്ചപ്പ് ഉപയോഗിക്കുമ്പോൾ വളരെ കുറച്ചു മാത്രം ഉപയോഗിക്കുക.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy