anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇ-വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ഇ.ബി

Instagram whatsapp

19/05/2025

Editor

തിരുവനന്തപുരം: ഇ- വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കെ.എസ്.ഇ.ബി കുത്തനെ കൂട്ടി. കെ.എസ്.ഇ.ബിയുടെ 63 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സര്‍വിസ് ചാര്‍ജുകൂടി ഈടാക്കുന്നതോടെ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളിലെ നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഇവിടങ്ങളില്‍ നല്‍കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈകുന്നേരം നാലുമണിക്ക് ശേഷം ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്കാണ് കൂട്ടിയിരിക്കുന്നത്. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം നാലുവരെയുള്ള സൗരോര്‍ജ മണിക്കൂറുകളില്‍ നിരക്ക് 30 ശതമാനം കുറക്കാനും വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുവാദം നല്‍കിട്ടുണ്ട്. രാത്രിയില്‍ ചാര്‍ജിങ്ങിന് വൈദ്യുതി ഉപയോഗിക്കുന്നത് കുറക്കാനും പകല്‍ ലഭ്യമാകുന്ന സൗരോര്‍ജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് നീക്കമെന്നാണ് വിശദീകരണം. ഇതുവരെ പകലും രാത്രിയും കെ.എസ്.ഇ.ബി സ്റ്റേഷനുകളില്‍ നിരക്ക് തുല്യമായിരുന്നു. സര്‍വിസ് ചാര്‍ജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളില്‍ പരമാവധി പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്ര ഊര്‍ജമന്ത്രാലയം. പരമാവധി സര്‍വിസ് ചാര്‍ജ് യൂണിറ്റിന് മൂന്നുമുതല്‍ 13 വരെയാണ്. സ്വകാര്യ സ്റ്റേഷനുകള്‍ ഇതില്‍ ഇളവുനല്‍കി മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് കെ.എസ്.ഇ.ബി നീക്കം. പുതിയനിരക്ക് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ (18 ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ ഒരുയൂണിറ്റിന്) എസി സ്റ്റോ ചാര്‍ജിങ് - 10.08 രൂപ ഡിസി ഫാസ്റ്റ് ചാര്‍ജിങ് - 19.47 രൂപ വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ എസി സ്റ്റോ - 16.79 രൂപ ഡിസി ഫാസ്റ്റ് - 27.41 രൂപ പഴയനിരക്ക്: എസി സ്ലോ - 10.62 രൂപ, ഡിസി, എസി ഫാസ്റ്റ് - 15.34 രൂപ.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy