anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വിജയകരമായി പോളിഹൗസ് കൃഷി തുടരുന്ന നെടുമങ്ങാട് സ്വദേശി ഷെമീർ

Instagram whatsapp

14/5/25

Editor

ഹൈടെക് കൃഷിയിലേക്കുള്ള സംസ്ഥാനത്തിന്റെ ആദ്യ ചുവടുവയ്പ് 2011–14 കാലത്ത് പ്രചാരം നേടിയ പോളിഹൗസ് കൃഷിയിലൂടെയായിരുന്നു. ആവേശത്തോടെ തുടങ്ങിയ പലരും പക്ഷേ വൈകാതെ പോളിഹൗസ് പൂട്ടി. കാരണങ്ങൾ പലതായിരുന്നു. ഷെമീറിന്റെ വാക്കുകളിൽ പറഞ്ഞാൽ പോളിഹൗസ് കൃഷിക്കു ചാടിപ്പുറപ്പെട്ട പലരും കൃഷിക്കാർപോലുമായിരുന്നില്ല. പുതു സംരംഭമല്ലേ, ഒരു കൈ നോക്കിയാലോ എന്നും ഹൈടെക് അല്ലേ, എല്ലാം യന്ത്രങ്ങൾ നോക്കിക്കൊള്ളുമല്ലോ എന്നും കരുതിയാണ് പലരും വന്നത്. ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നീങ്ങിയില്ല, പോളിഹൗസിലെ ഈർപ്പവും താപനിലയുമൊന്നും നിയന്ത്രിക്കാൻ കഴിയാതെ വിളനഷ്ടം നേരിടുകയും ചെയ്തു. പോളിഹൗസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾക്കു വിപണിയിൽ പ്രത്യേക പരിഗണന കിട്ടിയതുമില്ല. ചുരുക്കത്തിൽ, മിക്കവരും പണി മതിയാക്കി ഷെഡിന് താഴിട്ടു. അക്കാലത്താണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എസ്.ഷെമീർ എന്ന ചെറുപ്പക്കാരൻ പുതിയൊരു പോളിഹൗസ് തുറക്കുന്നത്. 25 സെന്റ് പോളിഹൗസിൽനിന്ന് ഇന്ന് എല്ലാ ചെലവും കഴിഞ്ഞ് വർഷം 3 ലക്ഷം രൂപ ലാഭം ഷെമീർ നേടുന്നു. പോളിഹൗസ് കൃഷിയില്‍ വൻ ലാഭമൊന്നും പ്രതീക്ഷിക്കുന്നില്ല ഈ യുവകർഷകൻ. സ്ഥിരവരുമാനമാണ് പ്രധാനം. ഒപ്പം, പുതിയ ഇനങ്ങളും വിപണനസാധ്യതകളും പ്രയോജനപ്പെടുത്തി പടിപടിയായുള്ള വരുമാന വർധനയും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy