anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ സഹായപദ്ധതികള്‍

Instagram whatsapp

14/5/25

Editor

കേരളത്തിന്റെ സ്റ്റാർട്ടപ് ഇക്കോ സിസ്‌റ്റം ഇന്ത്യക്കാകെ മാതൃകയായി മാറിക്കഴിഞ്ഞു. ഇതിലൂടെ പുതിയകാലത്ത് ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും നൂതന ആശയങ്ങളിലും സാങ്കേതികവിദ്യകളിലും അധിഷ്ഠിതമായ സംരംഭങ്ങളിലൂടെ ശോഭനമായ ഭാവി സൃഷ്ടിക്കാൻ സാധിക്കുന്നു. ഒരു സ്റ്റാർട്ടപ്പ് രൂപപ്പെടുത്താനും വളർത്താനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സാമൂഹിക, -സാമ്പത്തിക, - വൈജ്ഞാനിക പിന്തുണയും ഇന്ന് സംസ്ഥാനത്ത് ലഭ്യമാണ്. ആശയരൂപീകരണം, പ്രോട്ടോടൈപ്പ് നിർമാണം, ടെസ്റ്റിങ്, മാർക്കറ്റ് ആക്സസ്, സ്കെയിലപ്പ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഗ്രാന്റുകളും മറ്റ് സഹായങ്ങളും ലഭ്യമാകുന്ന വിവിധ സ്കീമുകൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. സ്റ്റാർട്ടപ് മേഖലയിലേക്ക് വരുന്ന സ്ത്രീസംരംഭകരുടെ എണ്ണം ഇന്ന് വളരെ വർധിച്ചിട്ടുണ്ട്. കേരളത്തിലെ ഉയർന്ന സ്ത്രീവിദ്യാഭ്യാസനിരക്കും സാമൂഹിക സമത്വവും സുരക്ഷിതത്വവുമെല്ലാം ഇതിന് വഴിയൊരുക്കുന്നു. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കൈകാര്യം ചെയ്യാനുള്ള ശേഷി സ്ത്രീസംരംഭകർക്ക് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. വനിതാ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മികച്ച രണ്ട് സഹായപദ്ധതികൾ പരിചയപ്പെടാം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy