anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഏഷ്യൻ കപ്പ് അണ്ടർ17 അടുത്ത മൂന്ന് വർഷത്തേക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും

Instagram whatsapp

5/5/25

Editor

ജിദ്ദ:ഏഷ്യൻ കപ്പ് അണ്ടർ-17 ന്റെ അടുത്ത മൂന്ന് വര്ഷങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക് സഊദി അറേബ്യആതിഥേയത്വം വഹിക്കും. സഊദി വാണിജ്യ നഗരമായ ജിദ്ദയിൽ ചേർന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC)ന്റെ നാലാമത്തെ യോഗത്തിലാണ് അടുത്ത മൂന്ന് പതിപ്പുകളുടെ ആതിഥേയരായി സഊദി അറേബ്യയെ തിരഞ്ഞെടുത്തത്. സമഗ്രമായ ഒരു ബിഡ് മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് സഊദി തിരഞ്ഞടുക്കപ്പെട്ടത്. ചൈനീസ് ഫുട്ബോൾ അസോസിയേഷൻ (CFA) ഇറാഖി ഫുട്ബോൾ അസോസിയേഷൻ, സഊദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) തുടങ്ങിയ മൂന്ന് രാജ്യങ്ങളാണ് ബിഡിൽ പങ്കെടുത്തത്. ജിദ്ദയിൽ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ഫൈനലിന്റെ മികച്ച സംഘാടനത്തിന് സാഫിനെയും പ്രാദേശിക സംഘാടക സമിതിയെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രശംസിക്കുകയും ചെയ്‌തു. എ‌എഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്മത്സര ചട്ടങ്ങളിലെ ഭേദഗതികൾ, മത്സരങ്ങളിൽ നിന്ന് പിന്മാറ്റമുണ്ടായാൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ അന്തിമ റാങ്കിംഗ് നിർണ്ണയിക്കുന്നതിനുള്ള വ്യവസ്ഥകൾ, ഏറ്റവും പുതിയ എ‌എഫ്‌സി മത്സര കലണ്ടർ എന്നിവക്ക് യോഗം അംഗീകാരം നൽകി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy