anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സ്വർണവിലയിൽ നേരിയ ഇടിവ്: പവൻ വില 71,000ത്തിലേക്ക്

Instagram whatsapp

30/4/25

Adam john P

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 496 രൂപ കുറഞ്ഞ് സ്വർണവില വീണ്ടും 71,000ത്തിലേക്കെത്തി. ഇന്ന് 71,520 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 72,000ത്തിനു മുകളിലായിരുന്നു സ്വർണവില. ​ഗ്രാമിന് 62 രൂപ കുറഞ്ഞ് വില 8,940 ആയി.കുറച്ചുദിവസങ്ങളായി സ്വർണവില 72,000ത്തിലാണ് തുടർന്നിരുന്നത്.24 കാരറ്റിന് പവന് 78,024 രൂപയും ​ഗ്രാമിന് 9,753 രൂപയുമാണ് വില. 18 കാരറ്റിന് പവന് 58,520 രൂപയും ​ഗ്രാമിന് 7,315 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്. ഏപ്രിൽ 11ന് വില 69,000കടന്നു. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. ​തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy