anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പശുക്കളുടെയും ആടുകളുടെയും എണ്ണത്തിലുണ്ടായ കുറവിന് വിശദീകരണം നൽകാൻ ജില്ലാ മൃഗസംരക്ഷണ ഓഫിസർമാർക്ക് നോട്ടീസ് നൽകി കേരള മൃഗസംരക്ഷണ വകുപ്പ്.

Instagram whatsapp

25/4/25

Editor

സംസ്ഥാനത്ത് 21–ാം ലൈവ്സ്റ്റോക് സെൻസസ് പൂർത്തിയായതിനൊപ്പം പശുക്കളുടെയും ആടുകളുടെയും എണ്ണത്തിലുണ്ടായ കുറവിന് വിശദീകരണം നൽകാൻ ജില്ലാ മൃഗസംരക്ഷണ ഓഫിസർമാർക്ക് നോട്ടീസ് നൽകി കേരള മൃഗസംരക്ഷണ വകുപ്പ്. 2019ലെ സെൻസസിനെ അപേക്ഷിച്ച് സംസ്ഥാനത്ത് 32.15 ശതമാനം കന്നുകാലികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ആടുകളുടെ എണ്ണത്തിൽ 41.21 ശതമാനമാണ് കുറവ്. ഈ മാസം 15നാണ് സെൻസസിന്റെ ഫീൽഡ്‌തല പ്രവർത്തനങ്ങൾ അവസാനിച്ചത്. 2019ൽ നടന്ന 20–ാം ലൈവ്സ്റ്റോക് സെൻസസ് ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ കന്നുകാലികളുടെയും ആടുകളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിരിക്കുന്നതിനാൽ എണ്ണത്തിലുണ്ടായ വ്യതിയാനങ്ങൾക്കു മതിയായ വിശദീകരണം നൽകാനാണ് ഇന്നലെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അയച്ച കത്തിൽ നിർദേശിച്ചിട്ടുള്ളത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy