anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ദേശീയപാത നിർമാണത്തിന്റെ വടക്കേ അറ്റത്തെ ആദ്യ റീച്ച്‌ പൂർണ സജ്ജമായതായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു

Instagram whatsapp

23/5/25

Editor

കാസർകോട്‌: ദേശീയപാത നിർമാണത്തിന്റെ വടക്കേ അറ്റത്തെ ആദ്യ റീച്ച്‌ പൂർണ സജ്ജമായതായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. കാസർകോട്‌ ടൗൺ മേൽപ്പാലം വികസനം നേരിട്ടുകണ്ടശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്ന അദ്ദേഹം. ആദ്യറീച്ചായ തലപ്പാടി– ചെങ്കള റീച്ച്‌ 39 കിലോമീറ്ററാണുള്ളത്‌. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അഭിമാനകരമായ രീതിയിൽ നിർമാണം പൂർത്തിയാക്കി. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത്‌ വകുപ്പും ഓരോ രണ്ടാഴ്‌ച കൂടുമ്പോൾ റീച്ച്‌ അവലോകനവും സ്ഥലസന്ദർശനവും കൃത്യമായി നടത്തി. തടസ്സങ്ങൾ അപ്പപ്പോൾ നീക്കി. രണ്ട്‌ മേൽപ്പാലം, നാല്‌ പ്രധാന പാലം, നാല്‌ ചെറിയ പാലം, 21 അടിപ്പാത, 10 മേൽ നടപ്പാലം രണ്ട്‌ ഓവർ പാസ്‌ എന്നിവയാണ്‌ ഈ റീച്ചിലുള്ളത്‌. കാസർകോട്‌ നഗരത്തിലെ 1.12 കിലോമീറ്ററുള്ള ഒറ്റത്തൂൺ മേൽപ്പാലം ഇതിൽ പ്രധാനമാണ്‌. 27 മീറ്റർ വീതിയിൽ ബോക്‌സ്‌ ഗർഡർ മാതൃകയിൽ നിർമിച്ച ആദ്യ ഒറ്റത്തൂൺപാലമാണിത്‌.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy