anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തുരത്തി അഴ്‌സണൽ

Instagram whatsapp

9/4/25

Writer V

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യപദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തുരത്തി അഴ്‌സണൽ മുന്നേറ്റം. അഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ടീം റയലിനെ തളച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ഡെക്ലാൻ റൈസ് ഇരു ഗോളുകളും മൈക്കൽ മെറിനോ ഒരു ഗോളും നേടി. 58-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായി ഡെക്ലാൻ റൈസ് പോസ്റ്റിലെത്തിക്കുകയായിരുന്നു. വളഞ്ഞെത്തിയ പന്ത് നോക്കി നിൽക്കാനെ ഗോളിക്കായുള്ളൂ. ലീഡ് നേടിയതോടെ ആഴ്‌സണസൽ കൂടുതൽ ശക്തമായ മുന്നേറ്റം നടത്തി. റയൽ ഗോളിയുടെ മികവാണ് ഗോളുകൾ അകറ്റി നിർത്തിയത്. 70-ാം മിനിറ്റിൽ സമാനമായ ഫ്രീകിക്ക് ഗോളിലൂടെ ഡെക്ലാൻ റൈസ് ടീം ലീഡ് വീണ്ടും ഉയർത്തുകയായിരുന്നു. 75-ാം മിനിറ്റിൽ മൈക്കൽ മെറിനോയിലൂടെ ആഴ്‌സണൽ ആദിപത്യം ഉറപ്പിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy