anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇന്ധന തീരുവയിൽ 
കേന്ദ്രത്തിന്റെ ഇരട്ടച്ചതി

Instagram whatsapp

9/4/25

Writer V

കൊച്ചി : അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാതെ, സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിച്ചതുവഴി കേന്ദ്രസർക്കാർ ജനങ്ങളോടും കേരളത്തോടും കാണിച്ചത് ഇരട്ടച്ചതി. എണ്ണവില ലോകവിപണിയിൽ കുറഞ്ഞിട്ടും ഇവിടെ ഇന്ധനവില കുറച്ചില്ല. സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്ന അടിസ്ഥാന എക്സൈസ് തീരുവയ്ക്കുപകരം വിഹിതം സംസ്ഥാനവുമായി പങ്കുവയ്‌ക്കേണ്ടാത്ത സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിച്ചു.പെട്രോളിനും ഡീസലിനും രണ്ട് രൂപവീതമാണ് സ്പെഷ്യൽ അഡിഷണൽ എക്സൈസ് തീരുവ കൂട്ടിയത്.ഇന്ധനത്തിന് ലിറ്ററിന് അടിസ്ഥാനവിലയുടെ 40 ശതമാനമാണ് കേന്ദ്രം നികുതി ഈടാക്കുന്നത്. 54.84 രൂപ അടിസ്ഥാനവിലയുള്ള ഒരു ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ ഉപയോക്താവ് 21.90 രൂപ നികുതി നൽകണം. ഇത് അടിസ്ഥാന എക്സൈസ് തീരുവയും (1.40 രൂപ) സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയും (13 രൂപ) കേന്ദ്ര സെസുകളും (7.50 രൂപ) കൂടിയതാണ്. സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവ‌യ്ക്കേണ്ടത്അടിസ്ഥാന എക്സൈസ് തീരുവയായ 1.40 രൂപയുടെ 41 ശതമാനംമാത്രം. ലിറ്ററിന് 57 പൈസ. എല്ലാ സംസ്ഥാനങ്ങൾക്കുമായി ഇത് ജനസംഖ്യാനുപാതത്തിൽ വീതംവയ്ക്കുന്നതിനാൽ കേരളത്തിന് ലഭിക്കുക






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy