anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കൊച്ചിയിലെ കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിനെതിരെ പരാതി

Instagram whatsapp

07/04/2025

Jerin P Thomas

കൊച്ചി : കൊച്ചിയിലെ പ്രമുഖ സ്ഥാപനമായ കെൽട്രോ ഡയറക്‌ട് മാർക്കറ്റിങ്നെതിരെ പരാതിയുമായി യുവതി രംഗത്ത്. തൻ്റെ കഴുത്തിൽ ബെൽറ്റിട്ട്, മുട്ടു കുത്തിച്ച ശേഷം തറയിൽ കടലാസ് ചുരുട്ടിയിട്ടു കടിച്ചെടുക്കാൻ ആവശ്യപ്പെട്ടെന്ന് യുവതി പരാതിയിൽ ബോധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീ‍ഡിയകളിൽ ഈ സ്ഥാപനത്തിലെ യുവാവിനെ നായയെപ്പോലെ നടത്തിയ വീഡിയോ പ്രചരിച്ചതോടെയാണു തന്നെയും നടത്തിച്ചെന്ന പരാതിയുമായി യുവതിയും രംഗത്തെത്തിയത്. കഴുത്തിൽ ബെൽറ്റിട്ടു മുട്ടു കുത്തിയിരുന്നെങ്കിലും കടലാസ് കടിച്ചെടുത്തില്ല. വിഡിയോ ചിത്രീകരിക്കാനും സമ്മതിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം യുവാവിൻ്റെ വീഡിയോ പ്രചരിച്ചതോടെയാണു പോലീസിൽ പരാതി നൽകിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മുൻ മാനേജർ കോഴിക്കോട് വടകര പാറക്കണ്ടി വീട്ടിൽ മനാഫിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പു ചുമത്തിയാണു കേസ്. വീഡിയോ ദൃശ്യങ്ങളിലെ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി അനുമതിയോടെ മാനനഷ്ടത്തിനും കേസെടുക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy