anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലം

Instagram whatsapp

29/03/2025

Jerin P Thomas

ചെന്നൈ : രാമനവമി ദിനമായ ഏപ്രിൽ 6നു രാജ്യത്തിലെ തന്നെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പാമ്പൻ പാലം പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞെത്തുന്ന പ്രധാനമന്ത്രി, രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ പൂജകളിൽ പങ്കെടുക്കും. തുടർന്ന് രാമേശ്വരം ആലയം മൈതാനത്ത് ഉച്ചയ്ക്ക് 12.45നാണ് ചടങ്ങ്. ഇതിനൊപ്പം ചെന്നൈയിലെ പുതിയ എസി സബേർബൻ സർവീസ് അടക്കമുള്ള മറ്റു ചില റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുമേഖലാ സ്ഥഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 531 കോടി രൂപ ചെലവിൽ 2.2 കിലോമീറ്റർ നീളമുള്ള പാലം നിർമിച്ചത്. കപ്പലുകൾ ഉൾപ്പെടെ കടന്നു പോകുന്ന വിധം പാലം മുകളിലേക്ക് 17 മീറ്റർ ഉയർത്താനാകും പഴയ പാമ്പൻ റെയിൽപ്പാലത്തിനേക്കാൾ 3 മീറ്റർ കൂടി ഉയരം കൂട്ടിയാണു പുതിയ പാലം നിർമിച്ചത്. ഉദ്ഘാടനത്തിനു മുന്നോടിയായി പ്രത്യേക ട്രെയിൻ പുതിയ പാലത്തിലൂടെ മണ്ഡപം റെയിൽവേ സ്‌റ്റേഷനിലെത്തിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy