anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഏഴ് ജില്ലകളിൽ ഉയർന്ന വികിരണ സൂചിക, 5 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്

Instagram whatsapp

15/03/2025



തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ യുവി ഇൻഡക്‌സ് (വികിരണ സൂചിക) അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളാണ് യുവി സൂചികയിൽ മുന്നിൽ. ഈ ഇടങ്ങളിൽ യുവി സൂചിക 10 വരെയായി ഉയർന്നു. പത്തനംതിട്ട. കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യുവി സൂചിക 8-10 വരെ ഉയരുമ്പോഴാണ് ഓറഞ്ച് അലർട്ട് നൽകുന്നത് അതീവ ജാഗ്രത പാലിക്കേണ്ട അവസ്‌ഥയാണിത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും രേഖപ്പെടുത്തി തുടർച്ചയായി കൂടുതൽ സമയം ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യതാപത്തിനും നേത്രരോഗങ്ങൾക്കും കാരണമായേക്കും പകൽ 10 മണി മുതൽ 3 മണി വരെയാണ് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തുന്നത് സംസ്ഥാനത്ത് വേനൽച്ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy