anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഒരു ടയർ ഇല്ലാതെ ലാൻഡിങ്

Instagram whatsapp

15/03/2025



ലാഹോർ : അല്ലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിൽ പാക്കിസ്ഥാൻ ഇൻ്റർനാഷനൽ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തത് ഒരു ടയറോടുകൂടെ. കറാച്ചിയിൽനിന്നു പുറപ്പെട്ട പികെ 306 വിമാനമാണ് ലാഹോറിൽ ഒരു ടയർ ഇല്ലാതെ ലാൻഡ് ചെയ്തത്. സംഭവത്തെ തുടർന്ന് പിഐഎ അന്വേഷണം ആരംഭിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 6 പിൻ ചക്രങ്ങളിൽ ഒന്നാണ് കാണാതായത്. വിമാനം സുഗമമായ ലാൻഡിങ് നടത്തിയതായും പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരു പിൻചക്രം ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. കറാച്ചിയിൽനിന്നു പുറപ്പെടുമ്പോൾ വിമാനത്തിൽ എല്ലാ ചക്രങ്ങളും ഉണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. കറാച്ചി വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ടയർ നഷ്ട‌പ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പിഐഎ അധികൃതർ. യാത്രക്കാർക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാന കമ്പനി അറിയിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy