കൊല്ലം : ട്രാക്ക് ബലപ്പെടുത്താൻ കയർ ഭൂവസ്ത്രം അഥവാ ജിയോ ടെക്സ്റ്റൈൽസ് ഉപയോഗവുമായി റെയിൽവേ ട്രാക്കിന് ഇരുവശത്തുമുള്ള മെറ്റൽ കൂനകളിൽ (ബാലസ്റ്റ്)നിന്ന് ഊർന്നുപോകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'സെസ്സ് മേക്കിങ്' പ്രവൃത്തിയുടെ ഭാഗമായാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. റെയിൽവേ കൊല്ലം അസിസ്റ്റന്റ് ഡിവിഷണൽ എൻജിനിയറിങ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇടവ, പെരുമൺ പാലത്തിനു സമീപം, കാപ്പിൽ എന്നിവിടങ്ങളിലെ ചെങ്കുത്തായ സ്ഥലങ്ങളിൽ ഇതിനകം ഭൂവസ്ത്രം പാകി. ഇവിടങ്ങളിൽ മണ്ണൊലിപ്പ് തടയുന്നതിന് മംഗലാപുരത്ത് നിന്നെത്തിച്ച പുല്ലുകളും വച്ചുപിടിപ്പിച്ചു. ഇടവയിൽ വെൺകുളം റെയിൽവേഗേറ്റ് മുതൽ ഇടവ റെയിൽവേ സ്റ്റേഷൻ വരെയും കാപ്പിൽ സ്‌കൂളിനു സമീപം രണ്ട് ട്രാക്കിനും ഇരുവശങ്ങളിലും പെരുമണിന് സമീപം ഒരു ട്രാക്കിനു സമീപത്തുമാണ് ഭൂവസ്ത്രം വിരിച്ചത്. ഇതിനകം 15350 ചതുരശ്ര മീറ്റർ ഭൂവസ്ത്രം ഉപയോഗിച്ചു.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍