anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അൾട്രാവയലറ്റ് രശ്മികൾ മനുഷ്യശരീരത്തിൽ നേരിട്ട് ഏൽക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പഠനം

Instagram whatsapp

01/03/2025



തിരുവനന്തപുരം : വേനൽമഴ കിട്ടിയാലും സംസ്‌ഥാനത്ത് ചൂടിനു ശമനമുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു.മാർച്ച് പകുതിക്കു ശേഷം സൂര്യൻ ഉത്തരാർധഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അൾട്രാവയലറ്റ് രശ്‌മികൾ മനുഷ്യശരീരത്തിൽ നേരിട്ട് ഏൽക്കുന്നതു കൂടും. ചൂടുകാലത്തെ ശാരീരിക അസ്വാസ്‌ഥ്യങ്ങൾ വർധിക്കാൻ മഴ കാരണമായേക്കും. ഉയർന്ന താപനിലയ്ക്കിടെ അന്തരീക്ഷത്തിലെ ഈർപ്പം പെട്ടെന്നു കൂടുന്നതു ചൂട് തീവ്രമാക്കും. വരും ദിവസങ്ങളിൽ സംസ്‌ഥാനത്തെ വിവിധ സ്‌ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്നാണു കാലാവസ്‌ഥാ പ്രവചനം. ചില സ്‌ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചു . ചർമരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇതു വഴിവയ്ക്കും. പല ജില്ലകളിലും ഇപ്പോൾത്തന്നെ പകൽ താപനില 37 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. മുൻ വർഷങ്ങളിലേതു പോലെ കണ്ണൂർ വിമാനത്താവള പരിസരത്ത് ഇത്തവണയും താപനില 40 ഡിഗ്രി സെൽഷ്യസിനടുത്താണ്. ഇന്നലെ 39.8 ഡിഗ്രി രേഖപ്പെടുത്തി. കോട്ടയത്ത് 38.6 ഡിഗ്രി, കൊച്ചിയിൽ 37.6 ഡിഗ്രി എന്നിങ്ങനെയാണു പകൽ താപനില. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷവും കേരളത്തിൽ ചൂട് കൂടിയിരുന്നു. 10 വർഷത്തിലേറെയായി ഇവിടെ ചൂട് കൂടുന്ന സ്ഥിതിയാണ്. രാത്രി താപനിലയിലെ വർധനയും ജനജീവിതത്തെ അസ്വസ്‌ഥമാക്കുന്നുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy