anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കായികാധ്യാപകൻ മരിച്ച സംഭവത്തിൽ; സുഹൃത്ത് പൊലീസ് നിരീക്ഷണത്തിൽ

Instagram whatsapp

28/02/2025



തൃശൂർ : മദ്യലഹരിയിൽ പിടിച്ചുതള്ളിയതിനെതുടർന്നു നിലത്തുവീണ് കായികാധ്യാപകൻ മരിച്ച സംഭവത്തിൽ. പൊലീസ് നിരീക്ഷണത്തിലായ സുഹൃത്ത് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. റീജനൽ തിയറ്ററിനു മുൻപിൽ ബുധൻ രാത്രി 11ന് ഉണ്ടായ തർക്കത്തിൽ പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി കെ.അനിൽകുമാർ (50) മരിച്ച സംഭവത്തിൽ സുഹൃത്ത് ചുലിശേരി സ്വദേശിയായ സിനിമാ പ്രവർത്തകൻ രാജ രാജൻ (രാജു-55) ആണ് കസ്‌റ്റഡിയിൽ ഉള്ളത്.ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സുരക്ഷ കണക്കിലെടുത്ത് ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആകുമ്പോൾ അറസ്‌റ്റ് രേഖപ്പെടുത്തും. തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വീഴ്ച‌യിലാണോ ഞരമ്പ് മുറിഞ്ഞത് എന്നത് സ്‌ഥിരീകരിക്കേണ്ടതുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy