anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചു തൊട്ടുപിന്നാലെ ചുറ്റിക ഉപയോഗിച്ച് ഫര്‍സാനയുടെയും

Instagram whatsapp

28/02/2025



തിരുവനന്തപുരം : വെഞ്ഞാറമൂട് കുട്ടക്കൊലക്കേസിൽ പ്രതിയായ അഫാന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാനയെ കൊന്നത് താൻ ചെയ്ത്‌ കൂട്ടക്കൊല ഏറ്റുപറഞ്ഞതിനു ശേഷം തന്നോട് ഫർസാന ചോദിച്ച ചോദ്യതെ തുടർന്നെന്ന് അഫാൻ പൊലീസിന് മൊഴി നൽകി. 'ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കും' എന്ന് ഫർസാന ചോദിക്കുകയും തൊട്ടുപിന്നാലെ ചുറ്റിക ഉപയോഗിച്ച് ഫർസാനയുടെയും തലയ്ക്കടിച്ചെന്നും അഫാൻ പറഞ്ഞു. പിതൃസഹോദരൻ ലത്തീഫിന്റെ ഭാര്യ സാജിതയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ലെന്നും. ലത്തീഫിനെ കൊന്ന വിവരം പുറത്തറിയുമെന്നതിനാലാണ് കൊല്ലേണ്ടിവന്നതെന്നും അഫാൻ പറഞ്ഞു. മാതാവ് ഷെമിയെ നിരന്തരം കുറ്റപ്പെടുത്തിയത് സഹിക്കാൻ കഴിയാത്തതിനാലാണ് അമ്മുമ്മയെ കൊലപ്പെടുത്തിയതെന്ന് അഫാൻ പറഞ്ഞു. പാങ്ങോട്ടെ വീട്ടിലെത്തിയപ്പോൾ അമ്മുമ്മയെ കണ്ടയുടൻ തന്നെ സംസാരിക്കാനൊന്നും നിൽക്കാതെ തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാൻ മൊഴി നൽകി. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഷെമിയാണെന്ന് അമ്മുമ്മ സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. മാതാവിനെ സ്‌ഥിരമായി കുറ്റം പറയുന്നത് തനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അഫാൻ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy