anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
എമിറേറ്റ്സിൽ 5000 തൊഴിലവസരങ്ങൾ

Instagram whatsapp

1522025



ദുബായ് ∙ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എമിറേറ്റ്സ് തീരുമാനിച്ചതോടെ, ലഭിക്കുന്നത് ആയിരക്കണക്കിനു തൊഴിലവസരങ്ങൾ. സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയതായി 5000 പേരെ നിയമിക്കുമെന്ന് എമിറേറ്റ്സ് ഓപ്പറേഷൻസ് ഉപമേധാവി ആദിൽ അൽ രിദ അറിയിച്ചു. യാത്രക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിന് ആനുപാതികമായി സർവീസുകൾ കൂടുന്നില്ല. ഈ സാഹചര്യത്തെ മറികടക്കാനാണ് മാനവവിഭവശേഷി കൂട്ടി സർവീസ് വിപുലപ്പെടുത്തുന്നത്. എൻജിനീയറിങ്, എയർ പോർട്ട് സർവീസ്, പാസഞ്ചേഴ്സ് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കു പുറമെ പുതിയ പൈലറ്റുമാർക്കും അവസരമുണ്ടാകും. ഓഗസ്റ്റ് അവസാനത്തോടെ എയർ ബസ് എ350 വിമാനം എമിറേറ്റ്സിനു സ്വന്തമാകും. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്ന് എ350 വിമാനങ്ങൾ നേരത്തെ എമിറേറ്റ്സ് വാങ്ങിയിരുന്നു. 259 വിമാനങ്ങൾ നിലവിൽ കമ്പനിക്കുണ്ട്. ഇതിൽ 249 എണ്ണവും യാത്രാ വിമാനങ്ങളാണ്. കാർഗോയ്ക്ക് വേണ്ടിയാണ് മറ്റു പത്ത് വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇതിനു പുറമെ പുതിയതായി 315 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഒരുങ്ങുന്നത്. ബോയിങ് 777 എക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നവയാകും പുതിയതായി വാങ്ങുക. ലോകത്തിലെ 148 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് സർവീസുണ്ട്. 80 രാജ്യങ്ങളിലെ എയർപോർട്ടുകളിലേക്ക് എമിറേറ്റ്സിന്റെ ചരക്കു വിമാനങ്ങളും സർവീസ് നടത്തുന്നു. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം 160 രാജ്യങ്ങളിൽ നിന്നായി 1.14 ലക്ഷം പേർ എമിറേറ്റ്സിൽ ജോലി ചെയ്യുന്നുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy