anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മാർച്ച്

Instagram whatsapp

14/02/2025



തിരുവനന്തപുരം : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ് - ബെഫി) കേരള ബാങ്ക് ഹെഡ് ഓഫീസിലേക്ക് സെക്രട്ടറിയറ്റ് ധർണയും മാർച്ചും എളമരം കരീം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്‌തു. കേരള ബാങ്ക് ജീവനക്കാരിൽ അമിതമായ ജോലിഭാരവും ഏകപക്ഷിയമായ തീരുമാനങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷയായി. ബെഫി സംസ്ഥാന സെക്രട്ടറി സനിൽ ബാബു, ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന ട്രഷറർ ജയചന്ദ്രൻ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ, സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ടി ആർ രമേഷ്, ഓർഗനൈസിങ് സെക്രട്ടറി കെ പി ഷാ എന്നിവർ സംസാരിച്ചു ബാങ്കിലെ തസ്‌തിക നിർണയിച്ച് മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുക, പ്രൊമോഷൻ ലഭിച്ച പിടിഎസ് ജീവനക്കാരുടെ ശമ്പളം പുതിയ സ്കെയിൽ നിർണയിച്ചു നൽകുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy