anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മലപ്പുറത്ത്‌ ഇനി എല്‍ഡിഎഫ്

Instagram whatsapp

05/02/2025



നിലമ്പൂർ : മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സിറ്റിങ് സീറ്റുകൾ മലപ്പുറം ജില്ലയിൽ പിടിച്ചെടുത്ത് എൽഡിഎഫ്. വി സുധാകരൻ കെപിസിസി അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന പാനലിനെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് വിജയം. മൂന്ന് യുഡിഎഫ് സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് സ്ഥാനാർഥികളായ യു സി മുഹമ്മദ് കോയ, എം സണ്ണി ജോസഫ്, ടി സുഹൈൽ എന്നിവരാണ് വിജയിച്ചത്. മിൽമ നിലമ്പൂർ മാർക്കറ്റിങ് ഡിപ്പോയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാൽപ്പതിൽ താഴെ വയസുള്ളവരുടെ പൊതുവിഭാഗത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി സുഹൈൽ എതിരില്ലാതെ വിജയിച്ചിരുന്നു. ജില്ലയിൽ വോട്ടവകാശമുള്ള 227 ക്ഷീരോൽപ്പാദക സംഘം പ്രസിഡന്റുമാരിൽ 226 പേർ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥികളായ യു സി മുഹമ്മദ് കോയക്ക് 124 വോട്ടും എം സണ്ണി ജോസഫിന് 128 വോട്ടും ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥികളായ എം വാസുദേവന് 87 വോട്ടും വി സുധാകരന് 101 വോട്ടുമാണ് ലഭിച്ചത്. ജില്ലയിൽ ആദ്യമായിട്ടാണ് മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിക്കുന്നത്. വിജയത്തിനുശേഷം എൽഡിഎഫ് പ്രവർത്തകർ നിലമ്പൂർ ടൗണിൽ ആഹ്‌ലാദപ്രകടനം നടത്തി. കർഷക സംഘം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ പത്മാക്ഷൻ, കെ മോഹനൻ, ബി മുഹമ്മദ് റസാഖ്, സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എം ബഷീർ, എം മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy