anveshinews11@gmail.com
+91 8281552088

  •  .
ആവേശത്തുടക്കം

Instagram whatsapp

05/02/2025 07:45am



തൊടുപുഴ : നല്ലൊരു നാളേയ്ക്കായി രണഭൂമികളിൽ സ്വജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ അമരസ്‌മരണയിൽ ഇടുക്കിയിൽ തൊടുപുഴയാറിൻ തീരത്ത് സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു. 17 വർഷങ്ങൾക്കിപ്പുറം തൊടുപുഴ സമ്മേളനവേദിയായത് ഇടനാടിൻ്റെയും മലനാടിൻ്റെയും പുതിയ പോരാട്ടങ്ങൾക്ക് കരുത്തും ഊർജവും പകർന്നു പതാക ഗാനവും സ്വാഗത ഗാനവും ആവേശമായി നാടിൻ്റെ പൊതുപ്രശ്‌നങ്ങളും ലോക--ദേശീയ--സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും സമ്മേളനം ചർച്ചചെയ്ത‌ത്. ഭാവിപരിപാടികൾ ആവിഷ്‌ക്കരിക്കും. ചൊവ്വ രാവിലെ 9.30ന് സീതാറാം യെച്ചൂരി നഗറിൽ(തൊടുപുഴ ലിസ് ഗ്രൗണ്ട്), സ്വാഗതഗാനത്തിൻ്റെ അകമ്പടിയോടെ മുതിർന്ന അംഗം എം എം മണി എംഎൽഎ പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പാർടി സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്ര--സംസ്ഥാന നേതാക്കളും പുഷ്‌പചക്രം സമർപ്പിച്ചു. തുടർന്ന് പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി 358 പ്രതിനിധികളാണ് സമ്മേളന ഗൗരവത്തിൻ്റെ ചൂടുംചൂരും ഉൾക്കൊണ്ട് പങ്കെടുക്കുന്നത്. രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ താൽക്കാലിക അധ്യക്ഷനായി വിവിധ സബ് കമ്മിറ്റികളുടെ പാനൽ സമ്മേളനം അംഗീകരിച്ചു ഉദ്ഘാടന സമ്മേളനത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ സലിംകുമാർ, നേതാക്കളായ അഡ്വ ജോയ്‌സ് ജോർജ്, കെ കെ ശിവരാമൻ, ജോസ് പാലത്തിനാൽ, ജോർജ് അഗസ്റ്റിൻ, പോൾസൺ മാത്യു ജോണി ചെരിവുപറമ്പിൽ, തൊടുപുഴ സെൻ്റ് മേരീസ് ഓർത്തഡോക്സ‌് പള്ളി വികാരി ഫാ. ബിനോയി ജോൺ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ തുടങ്ങിയവർ പങ്കെടുത്തു. ശേഷം ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച ആരംഭിച്ചു പൊതുചർച്ച ബുധനാഴ്‌ച തുടരും. ശേഷം ജില്ലാ സെക്രട്ടറിയും ഉപരികമ്മിറ്റിയംഗങ്ങളും മറുപടി പറയും വ്യാഴാഴ്‌ച പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.






LATEST NEWS

'മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചു'; വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

'കുഞ്ഞികൃഷ്ണൻ നടക്കുന്നത് തന്റെ ചോരയ്ക്ക് വേണ്ടി, ഒരു നയാപൈസ വകമാറ്റിയിട്ടില്ല'; വൈകാരിക പ്രതികരണവുമായി എംഎൽഎ

സഖ്യത്തിൻ്റെ ഭാഗമാകുന്നത് ഗുണം ചെയ്യില്ല; ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം

'ഷൂട്ടിംഗ് നടത്തിയത് സന്നിധാനത്തല്ല, പമ്പയില്‍'; സംവിധായകന്‍ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

ശരദ് പവാറിനേയും തോല്‍പ്പിച്ച രാഷ്ട്രീയനീക്കങ്ങള്‍; ബാരാമതിയുടെ മഹാനായകന് വിട; ആരായിരുന്നു അജിത് പവാര്‍

യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുന്നു: ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനെതിരെ യുഎസ്

പരസ്യമദ്യപാനത്തില്‍ കൂട്ടനടപടി; 6 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍

വെട്ടുകത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമം; കുപ്രസിദ്ധ ഗുണ്ടയെ വെടിവെച്ച് കൊന്ന് തമിഴ്നാട് പൊലീസ്

© 2023 anveshinews | Privacy Policy