anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കൊളുന്ത് നുള്ളൽ മത്സരം

Instagram whatsapp

05/02/2025



അമ്പനാട് : ചെമ്പതാകകളാൽ നിറഞ്ഞ പാതയോരങ്ങൾ കടന്ന് ഹരിതാഭയാർന്ന തേയിലത്തോട്ടത്തിനു മുന്നിൽ തൊഴിലാളികൾ മത്സരാവേശത്തിൽ കാത്തുനിന്നു. കൊല്ലം ജില്ലയിലെ ഏക തേയിലത്തോട്ടമായ അമ്പനാട് എസ്റ്റേറ്റ് ഉൾപ്പെടുന്ന അരണ്ടൽ വാർഡിലെ ഒമ്പതുമുക്കിലായിരുന്നു സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കൊളുന്തുനുള്ളൽ' മത്സരം. രാവിലെ ഒമ്പതോടെ തൊഴിലാളികൾ തോട്ടത്തിലേക്കു കയറി. പത്തു മിനിറ്റിൽ കൂടുതൽ കൊളുന്തു നുള്ളാനായിരുന്നു നിർദേശം. സംഘഗാനം പോലെ ഷിയർ മെഷിൻ്റെ താളം മുഴങ്ങി. സമയപരിധിയിൽ പരമാവധി കൊളുന്ത് നുള്ളി തൊഴിലാളികൾ താഴേക്കെത്തി. ബ്രോണി (ആറ് കിലോഗ്രാം) ഒന്നാം സ്ഥാനവും ജപമണി, ഗിരിജ (അഞ്ച് കിലോഗ്രാം) എന്നിവർ രണ്ടാംസ്ഥാനവും രാമലക്ഷ്‌മി (4.5 കിലോഗ്രാം) മൂന്നാം സ്ഥാനവും നേടി ആവേശം വിതറിയ മത്സിസരം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്‌ണൻ ചടങ്ങിൽ അധ്യക്ഷയായി. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, പി സജി, എസ് ബിജു, എം എ രാജഗോപാൽ, എ ആർ കുഞ്ഞുമോൻ, വി എസ് മണി, പി രാജു. ശ്യാംമോഹൻ, പി ശ്രീനാഥ് എന്നിവർ സംസാരിച്ചു ജേതാക്കൾക്കുള്ള സമ്മാനത്തുകയും മത്സരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്ക് ക്യാഷ് അവാർഡും എസ് സുദേവൻ വിതരണംചെയ്‌തു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy