anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കേന്ദ്ര– സംസ്ഥാന ബന്ധങ്ങൾ

Instagram whatsapp

04/02/2025 10:45am



കൊല്ലം : ആദ്യവസാനം ജനാധിപത്യ ചർച്ചകളുടെ വേദിയായി 'കേന്ദ്ര--സംസ്ഥാന ബന്ധങ്ങൾ' സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വിഷയത്തിൽ കൊല്ലം മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ. ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറൽ സംവിധാനങ്ങൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സെമിനാർ എന്നത് പ്രസക്തി വർധിപ്പിച്ചു. കേന്ദ്രം കേരളത്തിന് ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം ബജറ്റിൽ പോലും പ്രകടമാകുന്ന രീതി ശരിയല്ലെന്നും കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങളും എതിർപ്പും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന പ്രവണത തിരുത്തണമെന്നുമാണ് വിലയിരുത്തൽ. സാമ്പത്തിക വിദഗ്‌ധനും ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനുമായ പ്രഭാത് പട്‌നായിക് ഉദ്ഘാടനംചെയ്‌ത്‌ വിഷയാവതരണം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം ജെ മേഴ്‌സിക്കുട്ടിഅമ്മ അധ്യക്ഷയായി. സംസ്ഥാന ധനകമീഷൻ ചെയർമാൻ കെ എൻ ഹരിലാൽ മേഡറേറ്ററായി. നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കെ വരദരാജൻ, എസ് ജയമോഹൻ, മേയർ പ്രസന്ന ഏണസ്റ്റ്, ഡോ. നിത്യ തുടങ്ങിയവർ സംസാരിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy