anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കേരള സർവകലാശാലയിൽ പ്രതിഷേധം

Instagram whatsapp

04/02/2025 10:37am



തിരുവനന്തപുരം : കേരള സർവകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു. സർവകലാശാല പാളയം ക്യാമ്പസിൽ നടന്നുവരുന്ന എസ്എഫ്ഐയുടെ അനിശ്ചിതകാല സമരം 11 ദിവസം പിന്നിട്ടിട്ടും വിസിയെ കാണാൻ സാധിച്ചില്ല. ഇതോടെ അദ്ദേഹത്തെ കാണ്മാനില്ലെന്നും അദ്ദേഹത്തിന്റെ മുറിയുടെ മുന്നിലും സർവകലാശാല കവാടത്തിലും വിസിയുടെ പോസ്റ്ററും എസ്എഫ്ഐ പതിപ്പിച്ചു. വിസി മോഹനൻ കുന്നുമ്മേൽ സർസംഘചാലകായി പ്രവർത്തിക്കുന്നെന്ന് എസ്എഫ്ഐ ആരോപിച്ചു. രണ്ടാഴ്ച്‌ചയിലധികമായി വിസി സർവകലാശാലയിലേക്ക് വന്നിട്ടില്ല, പാളയം ക്യാമ്പസിനകത്തെ സമരപ്പന്തലിൽനിന്ന് ജാഥയായെത്തിയാണ് പ്രവർത്തകർ വിസിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പ്രസിഡൻ്റ് എംഎ നന്ദൻ, സെക്രട്ടറി എസ് കെ ആദർശ്, കേന്ദ്രകമ്മിറ്റിയംഗം അഞ്ജുക്യൂ-ഷ്‌ണ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വിഷ്‌, ശിവപ്രസാദ്, അനന്ദു ആനാവൂർ, ജില്ലാ കമ്മിറ്റിയംഗം എസ് ആനന്ദ്, എ പി ആനന്ദ്, ആതിര കൃഷ്‌ണൻ, അവിനാഷ്, മനേഷ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്‌തത്. അനിശ്ചിതകാല സമരം തുടരുമെന്നും എസ്എഫ്‌ഐ അറിയിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy