anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മൂക്കൻ ചാത്തനും വേലയും

Instagram whatsapp

03/02/2025 1.10pm



തൃശൂർ : മൂക്കൻ ചാത്തനും വേലയും ഒപ്പം കാളക്കളിയും. നാടൻ പാട്ടും നാട്ടുപൊലിമയും ചേർന്ന സംഗമത്തിന് നിറഞ്ഞ കൈയടിയോടെ വരവേൽപ്പ് നൽകി കുന്നംകുളം നഗരം. സംസ്‌കാരിക പൈതൃകത്തിൻ്റെയും നാടൻ കലാരൂപങ്ങളുടെയും ആവേശം പുതുക്കിയുള്ള ഫോക്ക്‌ലോർ ഡേ കുന്നംകുളം നഗരം ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. വിവിധ നാടൻ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരിപാടി സിപിഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാ​ഗമായാണ് അരങ്ങേറിയത്. കുന്നംകുളം നഗരത്തിൽ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു പഞ്ചവാദ്യം, കോൽക്കളി, മരംകൊട്ടിപ്പാട്ട്, മൂക്കൻ ചാത്തനും വേലയും, കാളക്കളി എന്നിവ ഘോഷയാത്രയിൽ അണിനിരന്നു. പാരമ്പര്യത്തിൻ്റെ മണ്ണിൽ ഉടലെടുത്ത കലയെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ വാസു ഉദ്ഘാടനം ചെയ്‌തു. പികെഎസ് ഏരിയ സെക്രട്ടറി സി ജി രഘുനാഥ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്‌തീൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എൻ സത്യൻ, കെ എഫ് ഡേവിസ്, ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, കെഎസ്കെടിയു ജില്ലാ പ്രസിഡൻ്റ് എം കെ പ്രഭാകരൻ, പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ്, നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, കെ ബി ഷിബു എന്നിവർ സംസാരിച്ചു






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy