anveshinews11@gmail.com
+91 8281552088

  •  .
സിഐടിയു തീരദേശ ഹർത്താൽ 27ന്

Instagram whatsapp

03/02/2025 12.30am



കൊച്ചി : മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ശിൽപ്പശാല കേന്ദ്രസർക്കാരിൻ്റെ മത്സ്യത്തൊഴിലാളി ദ്രോഹനയങ്ങൾ, കടൽഖനനം, ബ്ലൂ ഇക്കോണമി എന്നിവയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനും 27ലെ തീരദേശ ഹർത്താൽ വിജയിപ്പിക്കാനും തീരുമാനിച്ചു. ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരികകേന്ദ്രത്തിൽ സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ടി കെ ഭാസുരാദേവി അധ്യക്ഷയായി. യൂണിയൻ ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി, കെ വി മനോജ്, ഇ വി സുധീഷ്, കെ ജെ ആന്റണി, പി ബി ദാളോ, ശ്രീവിദ്യ സുമോദ് എന്നിവർ സംസാരിച്ചു.മത്സ്യ തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധികൾ, കേന്ദ്രസംസ്ഥാന നയങ്ങൾ, മത്സ്യമേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ, സംഘടനാസംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) വൈസ് പ്രസിഡന്റ് പി ഐ ഹാരിസ്, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, ജില്ലാ പ്രസിഡൻ്റ് ജോൺ ഫെർണാണ്ടസ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ നേതാക്കളും 39 മത്സ്യവില്ലേജുകളിലെ പ്രതിനിധികളും പങ്കെടുത്തു.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy