anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇന്ത്യയിൽ വാക്സിനേഷനുകളുടെ എണ്ണം 44 കോടി പിന്നിട്ടു

Instagram whatsapp



പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യാ ഗവൺമെന്റ് തിരുവനന്തപുരം ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 44.61 കോടി പിന്നിട്ടു 24 മണിക്കൂറിനിടെ നൽകിയത് 40 ലക്ഷത്തിലേറെ ഡോസ് വാക്സിൻ രോഗമുക്തി നിരക്ക് 97.39 ശതമാനം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,654 പേർക്ക് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,99,436; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.27% പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.51%) തുടർച്ചയായി 51-ാം ദിവസവും 5 ശതമാനത്തിൽ താഴെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 44.61 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 53,73,439 സെഷനുകളിലൂടെ ആകെ 44,61,56,659 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,02,358 ഡോസ് വാക്‌സിൻ നൽകി. ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: ആരോഗ്യപ്രവർത്തകർ ഒന്നാം ഡോസ് 1,02,93,723 രണ്ടാം ഡോസ് 77,53,002 മുന്നണിപ്പോരാളികൾ ഒന്നാം ഡോസ് 1,79,07,362 രണ്ടാം ഡോസ് 1,10,20,080 18-44 പ്രായപരിധിയിലുള്ളവർ ഒന്നാം ഡോസ് 14,44,83,609 രണ്ടാം ഡോസ് 68,86,188 45-59 പ്രായപരിധിയിലുള്ളവർ ഒന്നാം ഡോസ് 10,25,21,263 രണ്ടാം ഡോസ് 3,62,42,655 60നുമേൽ പ്രായമുള്ളവർ ഒന്നാം ഡോസ് 7,41,18,104 രണ്ടാം ഡോസ് 3,49,30,673 ആകെ 44,61,56,659 ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്താകെ ഇതുവരെ 3,06,63,147 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,678 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.39%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,654 പേർക്കാണ്. തുടർച്ചയായ 31-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,99,436 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.27% മാത്രമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,36,857 പരിശോധനകൾ നടത്തി. ആകെ 46 കോടിയിലേറെ (46,09,00,978) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.36 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.51 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 51-ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy