anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ടോക്കിയോ 2020 ലെ ഇൻഡ്യൻ ടീമിന്റെ തീം സോംഗ് ഔദ്യാഗികമായി പുറത്തിറക്കി.

Instagram whatsapp



ടോക്കിയോ-2020 ലെ ഇന്ത്യൻ ഒളിമ്പിക് ടീമിനായുള്ള ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി  ടോക്കിയോ-2020 ഒളിമ്പിക് ഗെയിംസിലേക്കുള്ള ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക തീം സോംഗ് ന്യൂഡൽഹിയിൽ ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ കിരൺ റിജിജു പുറത്തിറക്കി. ജനപ്രിയ പിന്നണി ഗായകൻ ശ്രീ മോഹിത് ചൗഹാൻചിട്ടപ്പെടുത്തി അദ്ദേഹം തന്നെ ആലപിക്കുകയും ചെയ്ത ഈ ഗാനത്തിന്റെ വരികൾ  രചിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പത്‌ന ഗാഹിലോട്ടെയാണ്.  കായിക രംഗത്തെ ഏറ്റവും ഉയർന്ന വേദിയിൽ നിന്നുകൊണ്ട് രാജ്യത്തിന് കീർത്തി കൈവരിക്കാനുള്ള ഓരോ അത്‌ലറ്റിന്റെയും സ്വപ്നത്തിന്റെ ആത്മാവിനെ ഈ ഗാനം വർധിത വീര്യത്തോടെ ഉൾക്കൊള്ളുന്നുവെന്ന് കേന്ദ്ര കായിക മന്ത്രി ശ്രീ കിരൺ റിജിജു പറഞ്ഞു. കായിക മന്ത്രാലയം രാജ്യവ്യാപകമായി #ചിയർ 4 ഇന്ത്യ (#Cheer4India) ക്യാംപെയ്നിലൂടെ ക്വിസ്സുകൾ, സംവാദങ്ങൾ,   ഒളിമ്പിക്സിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ മികച്ച കായികതാരങ്ങൾക്ക് പ്രോത്സാഹജനകമായി ഓരോ ഇന്ത്യക്കാരനും മുന്നോട്ട് വന്ന് ഈ പ്രസ്ഥാനത്തിൽ പങ്കു ചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.  മുൻ ഇന്ത്യൻ ബാഡ്മിന്റൺതാരവും ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പ്രധാന  ദേശീയ പരിശീലകനുമായ പുല്ലേല ഗോപിചന്ദിന്റെ പങ്കാളിത്തത്തോടെ  ധ്യാന സ്പോർട്സുമായി ചേർന്ന്, ഇന്ത്യൻ ഒളിംപിക്‌സ് അസ്സോസിയയേഷൻ ടോക്കിയോയിലെ ഒളിമ്പിക് വില്ലേജിൽ ഒറ്റപ്പെട്ടു കഴിയുന്ന സമയം നമ്മുടെ കായികതാരങ്ങളുടെ മനസ്സിനു ശക്തിയും സന്തോഷവും പകരാൻപര്യാപ്തമായ രീതിയിൽ ,    ധരിക്കുന്നതിനുള്ള ധ്യാന ഉപകരണങ്ങൾ, പങ്കെടുക്കക്കുന്ന എല്ലാ കായിക താരങ്ങൾക്കും ഒപ്പം ടോക്കിയോയിലേക്കുള്ള ഇന്ത്യൻ ടീമിലെ എല്ലാഅംഗങ്ങൾക്കും നൽകുന്നതാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy