anveshinews11@gmail.com
+91 8281552088

  •  .
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി

Instagram whatsapp



രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 8,26,740 ആയി, 71 ദിവസത്തിനുശേഷം ഏറ്റവും താഴ്ന്ന നിലയിൽ ന്യൂഡൽഹി , ജൂൺ 17,2021 പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്തു കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ പത്താം ദിവസവും പുതിയ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും പതിവായി കുറയുകയാണ്. രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത് 8,26,740 പേരാണ്. 71 ദിവസത്തിനുശേഷം ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 38,692-ന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.78% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ പേര്‍ സുഖം പ്രാപിക്കുന്നതിനാല്‍, തുടര്‍ച്ചയായ 35 -ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,570 പേരാണ് രോഗമുക്തരായത്. പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ, 36 ആയിരത്തില്‍ കൂടുതലാണ് (36,362) രേഖപ്പെടുത്തിയ രോഗമുക്തരുടെ എണ്ണം. രാജ്യത്തിതുവരെ ആകെ 2,84,91,670 പേരാണ് കോവിഡ്-19 മഹാമാരിയില്‍ നിന്നു സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,570 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 95.93% ശതമാനമായി വര്‍ധിച്ചു. രാജ്യത്ത് പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 19,31,249 . പരിശോധനകളാണ്. ആകെ 38.52 കോടിയിലേറെ (38,52,38,220) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധന വര്‍ധിപ്പിക്കുമ്പോഴും, പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 3.99% ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 3.48% ശതമാനവുമാണ്. തുടര്‍ച്ചയായ 10 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്. ദേശീയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 26.55 കോടി വാക്സിൻ ഡോസുകൾ. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്കനുസരിച്ച് 36,58,159 സെഷനുകളിലൂടെ ആകെ 26,55,19,251 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,63,961 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy