anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് ഉള്ള വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു

Instagram whatsapp



ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു. മുംബൈയിലെ സഊദി കോൺസുലേറ്റിലാണ് സഊദിയിലേക്കുള്ള എല്ലാതരം വിസകളുടെയും സ്റ്റാമ്പിങ് പുനഃരാരംഭിച്ചത്. എന്നാൽ, കർശനമായ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചു പ്രതിദിനം വളരെ കുറഞ്ഞ പാസ്പോർട്ടുകൾ മാത്രമേ ഓരോ ഏജൻസികളിൽ നിന്നും സ്വീകരിക്കുന്നുള്ളൂ. മാത്രമല്ല, 18 വയസിനു താഴെയുള്ളവരുടെ സ്റ്റാമ്പിങ്ങിനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഏജൻസികൾ യാത്രക്കാരെ നിലവിലെ സാഹചര്യത്തിൽ സഊദിയിലേക്കുള്ള യാത്രാ നടപടികൾ അറിയിക്കണമെന്നും മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ സഊദിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളൂവെന്നും അറിയിക്കണമെന്നും നിർദേശമുണ്ട്. സഊദിയിലേക്ക് ഏതെങ്കിലും തരത്തിൽ പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ കോൺസുലേറ്റിന് ഉത്തരവാദിത്വം ഉണ്ടാകുകയില്ലെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, വിസ സ്റ്റാമ്പിങ് ആപ്ലിക്കേഷൻ സൈറ്റ് ആയ ഇൻജാസിൽ ഏതാനും അപ്ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. സന്ദർശക വിസക്കാർക്ക് ആണ് പുതിയ അപ്ഡേറ്റ് നിലവിൽ വരുത്തിയിരിക്കുന്നത്. നിലവിൽ മുംബൈയിലെ സഊദി കോൺസുലെറ്റിൽ മാത്രമാണ് വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചത്. ഡൽഹിയിയിലെ സഊദി എംബസിയിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വിസ സ്റ്റാമ്പിങ് പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം കൈകൊണ്ടിട്ടില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy