anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്രതിദിനം 270 മെട്രിക് ഓക്സിജനുമായി ഇന്ത്യൻ ഓയിൽ

Instagram whatsapp



പ്രതിദിനം 270 മെട്രിക് ടണ്‍ ഓക്‌സിജനുമായി ഇന്ത്യന്‍ ഓയില്‍ മെഡിക്കല്‍ ഓക്‌സിജന്റെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ഇന്ത്യന്‍ ഓയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. പാനിപ്പട്ട് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ലക്‌സിലെ മോണോ എത്തിലിന്‍ ഗ്ലൈക്കോള്‍ (എംഇജി) പ്ലാന്റാണ് ഓക്‌സിജന്‍ ഉല്പാദന യൂണിറ്റായി മാറ്റിയത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രതിദിനം 270 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇന്ത്യന്‍ ഓയില്‍ എത്തിക്കുന്നത്. 17 മെട്രിക് ടണ്‍ ശേഷിയുള്ള 14 എല്‍എന്‍ജി ടാങ്കറുകള്‍ ഓക്‌സിജന്‍ ടാങ്കറുകളായി മാറ്റിയിട്ടുണ്ട്. മേയ് മധ്യത്തോടെ 20 റോഡ് ടാങ്കറുകളും 25 ഐഎസ്ഒ കണ്ടെയ്‌നറുകളും ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കും. ഇതിന്റെ മൊത്തം ശേഷി 820 മെട്രിക് ടണ്ണാണ്. അടുത്ത ആറുമാസത്തിനുള്ളില്‍, നാസിക്കിലെ ക്രയോജനിക് പ്ലാന്റില്‍ 10 ക്രയോജനിക് റോഡ് ടാങ്കറുകള്‍ നിര്‍മ്മിക്കും. മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍, ഇന്ത്യന്‍ ഓയില്‍, സഞ്ജീവനി എക്‌സ്പ്രസ് എന്ന ഏകജാലക സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ വിതരണം ഓരോ നിമിഷവും മോണിട്ടര്‍ ചെയ്യാന്‍ ഇതുവഴി കഴിയും. ഓക്‌സിജന്‍ ലഭ്യത, വിതരണം എന്നിവ നിരീക്ഷിക്കാന്‍ ഗതാഗത മന്ത്രാലയം, എണ്ണ കമ്പനികള്‍, കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഈ ആപ് വഴി സാധിക്കും. ഇന്ത്യന്‍ ഓയിലിന്റെ കൊറോണ മുന്‍നിര പോരാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍, എല്‍പിജി ഡെലിവറി ബോയ്‌സ്, കോണ്‍ട്രാക്റ്റ് തൊഴിലാളികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും പരിരക്ഷ ഉണ്ട്. 300 കോടി രൂപയാണ് മഹാമാരിക്കെതിരെ ഇന്ത്യന്‍ ഓയില്‍ ഇതിനകം ചെലവഴിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്‌റ്റോറേജിനും ട്രാന്‍സ്‌പോര്‍ട്ടേഷനും ഉള്ള കോള്‍ഡ് ചെയിന്‍ സംവിധാനം ജമ്മു കാശ്മീര്‍, തമിഴ്‌നാട്, ബീഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഐഒസി ലഭ്യമാക്കിയിട്ടുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy