anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി

Instagram whatsapp



രാജ്യ തലസ്ഥാനത്ത് അടക്കം വിവിധ ആശുപത്രികളിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിത്തുടങ്ങി. റഷ്യ, അമേരിക്ക, ഇറ്റലി തായ്‍ലൻറ് തുടങ്ങി പതിനാലിലധികം രാജ്യങ്ങളിൽ നിന്നാണ് സഹായം എത്തിത്തുടങ്ങിയത്. മരുന്നുകൾ, ഓക്സിജൻ സൗകര്യം, വെൻറിലേറ്ററുകൾ തുടങ്ങിയവയാണ് എത്തുന്നതിൽ അധികവും. അമേരിക്കയിൽ നിന്നുമെത്തിയ പരിശോധന കിറ്റുകൾ ദില്ലി സഫ്ദർജങ്ങ് ആശുപത്രിയിലെത്തി, ഐടിബിപി ആശുപത്രിയിലെ ഇറ്റാലിയൻ ഓക്സിജൻ പ്ലാൻറിൻറെ പണി പൂർത്തിയായി , അയർലാൻഡ് നൽകിയ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ചാണ്ഡിഗഡിലെ സർക്കാർ ആശുപത്രിക്ക് കൈമാറി. ഇതിനു പുറമെയാണ് സ്വകാര്യ സംരംഭകരുടെ പിന്തുണയും. ആരോഗ്യ സെക്രട്ടറിക്ക് കീഴിലുള്ള സംഘത്തിനാണ് വിദേശ സഹായങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചുമതല. സംസ്ഥാനങ്ങളുടെ ആവശ്യവും, അടിയന്തരാവസ്ഥയും കണക്കിലെടുത്താകും സാധനങ്ങളുടെ വിന്യാസം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പതിനാറു വർഷത്തെ വിദേശ സഹായ നയം മാറ്റിയപ്പോൾ ലഭിച്ചു തുടങ്ങിയ ഈ പിന്തുണ ഇന്ത്യയുമായ ലോകരാജ്യങ്ങളുടെ സൗഹൃദത്തിൻറെ തെളിവായാണ് കാണുന്നത് എന്ന് വിദേശ കാര്യ മന്ത്രി പറഞ്ഞു. ഭീതിയുടെ ഒരു മാസത്തിന് ശേഷം ദില്ലിയിലെ പോസിറ്റിവിറ്റ് നിരക്ക് കുറയുന്നതും വലിയ ആശ്വാസമാകുകയാണ്. .ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു. ഏപ്രിൽ 22 ന് 36.24 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. 976 മെട്രിക് ടൺ ആവശ്യമുണ്ടെങ്കിലും ദില്ലിയിൽ ഇപ്പോഴും 433 മെട്രിക് ടൺ മാത്രമാണ് ലഭിക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy