anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗ്ഗം നേപ്പാൾ വഴി പോകാൻ ഇനി noc ആവശ്യമില്ല.

Instagram whatsapp



നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിൽ പോകുന്ന ഇന്ത്യക്കാർക്ക് നടപടിക്രമങ്ങളിൽ ഇളവ്: പ്രവാസികൾക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. 22-04-2021 ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗ്ഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻ.ഒ.സി ആവശ്യമില്ല. നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധമായിരുന്ന എൻ.ഒ.സി, ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് ഒഴിവാക്കിയതെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. 2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻ.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനതാവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്പോർട്ടുള്ളവ‍ർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും. അതേ സമയം പാസ്പോർട്ടല്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് നിർത്തിവെച്ച രാജ്യങ്ങളിലേക്ക് പോകാൻ വിദേശകാര്യ മന്ത്രാലയം എടുത്ത തീരുമാനം പ്രയോജനകരമാകും.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം ഏറെ സഹായകരമാകും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy