5 വയസ്സുകാര്‍ക്കും വാക്സിന്‍

അഞ്ചുമുതല്‍ 12 വയസുവരെ പ്രായമുള്ളവര്‍ക്ക് മൂന്ന്‌ കോവിഡ്‌ വാക്‌സിനുകൾക്ക്‌ ഡ്രഗ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ അടിയന്തര ഉപയോഗാനുമതി നൽകി. 5–-12 പ്രായക്കാർക്ക്‌ ബയോളജിക്കൽ ഇയുടെ കോർബെവാക്‌സ്‌, 6–-12 വയസ്സുകാർക്ക്‌ ഭാരത്‌ ബയോടെക്‌ വികസിപ്പിച്ച കോവാക്‌സിൻ, 12 വയസ്സിനു മുകളിലുള്ളവർക്ക്‌ സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിനുമാണ്‌ നിയന്ത്രിത അനുമതി. 28 ദിവസം ഇടവേളയിൽ സൈകോവ് ഡിയുടെ രണ്ട്‌ ഡോസാണ്‌ നൽകുക. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ്‌ മാണ്ഡവ്യ ട്വിറ്ററിലൂടെയാണ്‌ ഇത്‌ അറിയിച്ചത്‌. കോവിഡ്‌ വീണ്ടും രൂക്ഷമായതോടെ കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിന്‌ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധസമിതി (എസ്ഇസി) നൽകിയ ശുപാർശ അംഗീകരിച്ചാണ്‌ തീരുമാനം. ജനുവരി മൂന്നുമുതലാണ് 15––18 വയസ്സുകാരിൽ വാക്സിൻ കുത്തിവയ്‌പ്‌ ആരംഭിച്ചത്‌. കഴിഞ്ഞമാസം മുതൽ 12 വയസ്സിനു മുകളിലുള്ളവർക്കും നൽകിത്തുടങ്ങി.

Exit mobile version